കോഴിക്കോട് സ്വദേശിയുടെ മരണം പെരുന്നാൾ നിസ്‌കാരത്തിനെത്തി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ

0
2660

റിയാദ്: സഊദിയിലെ ഖമീസ് മുശൈതിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടത് പെരുന്നാൾ നിസ്‌കാരത്തിനെത്തി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ തിരിളാം കുന്നുമ്മൽ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്. ഇന്നലെയാണ് മരണ വിവരം പുറത്ത് വന്നത്. അബഹയിലെ സൂപ്പർ മർക്കറ്റിൽ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്നു.

പെരുന്നാൾ നിസ്‌കാരത്തിന് പോയിട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. നാട്ടിൽ പോയി വന്നിട്ട് ഒന്നരമാസമാകുന്നതേയുള്ളു. സജ്‌ന നരിക്കുനിയാണ് ഭാര്യ. റമിൻ മുഹമ്മദ്, മൈഷ മറിയം എന്നിവർ മക്കളാണ്.

ഇവിടെ തന്നെ ഖബർ അടക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയാക്കുന്നതിന് സോഷ്യൽ ഫോറം പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരവും മുനീർ ചക്കുവള്ളിയും രംഗത്തു ഉണ്ട്.

സഊദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു