ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഒമാനിൽ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കടലിൽ കാണാതായി

0
3954

മസ്കറ്റ്: ഒമാനിലെ സലാലയിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ദുബൈയിൽനിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്.

ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഞായറാഴ്ചയാണ് അപകടം.

ഉയർന്നു പൊങ്ങിയ തിരമാലയിൽ ഇവർ പെടുകയായിരുന്നു. അപകടത്തിൽപെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടവർ. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.