പാലക്കാട് സ്വദേശിയെ സഊദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
4958

റിയാദ്: സഊദിയിലെ അൽ ഖർജിൽ താമസ സ്ഥലത്ത് പാലക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി വാരണാംകുര്‍ശ്ശി സ്വദേശി കുjഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) വാണ് മരണപ്പെട്ടത്. അല്‍ഖര്‍ജില്‍ കലാ കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞുവിന്റെ മരണം സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴാം തിയതി പുലര്‍ച്ചെയാണ് വലിയ സൗഹൃദ വലയങ്ങളുള്ള കുഞ്ഞുവിനെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്‌ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃ നിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് (വെള്ളി) നടക്കാനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്‌സിയടക്കം ഇദ്ദേഹം ഒരുക്കി വെച്ചിരുന്നു.

പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.