ജിദ്ദ: മലപ്പുറം കുറ്റിപ്പുറം സ്വദേശി ജിദ്ദയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിപ്പുറം
കാലടി വടക്കാത്തുപറമ്പിൽ ഫിറോസ് (42) ആണ് ഇന്നലെ രാത്രി മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു വെള്ളക്കമ്പനിയിൽ അടുത്തിടെ ജോലിക്ക് കയറിയതായിരുന്നു ഫിറോസ്. ഇന്നലെ രാത്രി എട്ട് മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ സാജിത. നാല് പെൺ കുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹിസ്പിറ്റൽ മോർച്ചറിയിൽ. മയ്യത്ത് ജിദ്ദയിൽ മറവു ചെയ്യന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.