മലപ്പുറം സ്വദേശി സഊദിയിൽ നിര്യാതനായി, ഖബറടക്കം നടത്തി

0
2798

ത്വാഇഫ്: കഴിഞ്ഞദിവസം മരണപ്പെട്ട മലപ്പുറം വാളക്കുളം തെന്നല കാട്ടിൽ ഉസ്മാൻ (50) ന്റെ മയ്യത്ത് മഗ്‌രിബ് നമസ്കാര ശേഷം ത്വാഇഫ് അബ്ദുള്ളാഹിബ്നു അബ്ബാസ് മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.

ത്വായിഫ് സിറ്റി സൂക്കിൽ ബൂഫിയയിൽ ജോലി ചെയ്തിരുന്ന ഉസ്മാൻ സഊദിയിലത്തിയിട്ട് 28 വർഷത്തോളമായി. അവസാനമായി നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് വന്നിട്ട് ഒന്നര മാസമായി.
പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മതാവ്: ഫാത്വിമ ഹജ്ജുമ്മ. ഭാര്യ: സാജിത, മക്കൾ: മുഫീദ, ഉവൈസ്, മാശിത്വ. മരുമകൻ ഇസ്ഹാഖ്.

രാത്രി മരണപ്പെട്ട ജനാസയുടെ മരണാന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള വക്കാലത്ത് രാവിലെ തന്നെ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സ്വാലിഹിന്റെ പേരിൽ ലഭ്യമാക്കിയിരുന്നു. കോയ കടലുണ്ടിയും കൂടെ ജോലിചെയ്യുന്ന നിസാറും ചേർന്നുള്ള പ്രയത്ന ഫലമായി വൈകുന്നേരം നാലുമണിയോടു നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും മയ്യത്ത് സ്വീകരിക്കുകയും തുടർന്ന് വൻ ജനാവലിയുടെ സാനിധ്യത്തിലാണ് മയ്യത്ത് നമസ്കാരശേഷം ഖബറടക്കവും നടന്നത്.

ജനാസ നമസ്കാരത്തിലും ഖബറടക്കത്തിലും
ത്വാഇഫിലെ വിവിധ സംഘടനാ പ്രതിനിധികള്‍ കൂടെ ജോലിചെയ്യുന്നവർ മറ്റു നാനാ തുറകളിലുള്ളവർ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ഏരിയാ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തരും പങ്കെടുത്തു