തുടർ ചികിത്സക്കായി നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരണപ്പെട്ടു

0
3289

റിയാദ്: അസുഖം മൂലം തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകവേ യാത്രക്കിടെ മലയാളി മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിവദാസൻ ആണ് ഉനൈസയിൽ മരണപ്പെട്ടത്. 62 വയസായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉനൈസയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ദമാമിലുള്ള മകൻ ഉനൈസയിൽ എത്തുകയും ഏതാനും ദിവസം കൂടെ കഴിയുകയും ചെയ്ത് ദമാമിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

തുടർ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോകവേ എയർപോർട്ടിൽ വെച്ച് അസുഖം കൂടിയതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമാമിലുള്ള മകൻ ഉനൈസയിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു മകളും ഭാര്യയും നാട്ടിലാണ്.