വാഹന നമ്പർ പ്ലേറ്റ്, വിൽപ്പന; സഊദി ട്രാഫിക് അറിയിപ്പുകൾ

0
2222

റിയാദ്: വാഹനത്തിന്റെ നഷ്‌ടപ്പെട്ട പ്ലേറ്റിന് പകരം പുതിയ നമ്പർ പ്ലേറ്റ് ലഭിക്കാൻ വാഹനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ പണം അടച്ച് ക്ലോസ് ചെയ്യൽ നിർബന്ധമില്ലെന്ന് സഊദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹന ഉടമയുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ച സാഹചര്യത്തിൽ മറ്റുള്ളവർക്ക് വാഹനം വാഹനം വിൽക്കുമ്പോൾ വിൽപ്പന പൂർത്തിയാക്കാൻ കഴിയില്ലെന്നും ട്രാഫിക് സൂചിപ്പിച്ചു.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റുള്ളവർക്ക് കൈമാറുന്നതിന് പുതിയ ഉടമയുടെ രേഖയിൽ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാകാനും പാടില്ല എന്നും ട്രാഫിക് വിഭാഗം ചൂണ്ടിക്കാട്ടി.