വിലക്കയറ്റം നേരിടേണ്ടത് നിർബന്ധം: കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ

0
2056

ജിദ്ദ: ജിദ്ദയിലെ അൽ സലാം രാജകൊട്ടാരത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ ഉപപ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് ചെയർമാനുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായി.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ വാണിജ്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട് ഉൾപ്പെടെ നിരവധി സാമ്പത്തിക, വികസന വിഷയങ്ങൾ യോഗത്തിൽ കൗൺസിൽ അവലോകനം ചെയ്തു. രാജ്യത്തിന്റെ വിപണികളിലെ നിരവധി ഉൽപ്പന്നങ്ങളുടെ വിലനിലവാരം നിരീക്ഷിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക ആസൂത്രണ മന്ത്രാലയം റിപ്പോർട്ടും ചർച്ചയായി.

ചില അടിസ്ഥാന ആവശ്യ സാധഞങ്ങളുടെ വില ഉയരുന്നതിലേക്ക് നയിച്ച അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരെ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത കിരീടാവകാശി ഊന്നിപ്പറഞ്ഞു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങൾ നിരീക്ഷിക്കൽ, വിപണികൾ, ഉൽപ്പന്ന ലഭ്യത, വില നിലവാരം, ന്യായമായ മത്സരം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നിയമാനുസൃതമായ മത്സരത്തെയും താൽപ്പര്യങ്ങളെയും ബാധിക്കുന്ന കുത്തക സമ്പ്രദായങ്ങളെ ചെറുക്കുന്നതിനും തടയുന്നതിനും മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രധാന പങ്ക് അദ്ദേഹം സ്ഥിരീകരിച്ചു.

മുൻകരുതൽ, പ്രതിരോധ നടപടികൾ എടുത്തുകളയാനുള്ള തീരുമാനത്തെ തുടർന്നുള്ള എപ്പിഡെമിയോളജിക്കൽ സാഹചര്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉൾപ്പെടെ, വാക്‌സിനുകൾ നൽകുന്നതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്ക് പുറമേ, കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ സംഭവവികാസങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടും കൗൺസിലിനെ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിലെ ഏറ്റവും പ്രമുഖമായ തയ്യാറെടുപ്പുകൾ, അന്താരാഷ്ട്രതലത്തിൽ എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിന്റെ അവസ്ഥ എന്നിവ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്.

ഓപ്പണിംഗ് എക്കണോമിറ്റി പ്രവർത്തനങ്ങളുടെ വിശകലനവും കൊറോണ വൈറസ് (കൊവിഡ് 19) പാൻഡെമിക്കിന്റെ ആഘാതവും സംബന്ധിച്ച് സാമ്പത്തിക ആസൂത്രണ മന്ത്രാലയം സമർപ്പിച്ച ആനുകാലിക അവതരണം കൗൺസിൽ പിന്തുടരുന്നുണ്ട്. ഈ വിഷയങ്ങളിൽ ആവശ്യമായ ശുപാർശകൾ കൗൺസിൽ സ്വീകരിച്ചിട്ടുണ്ട്.