അൽ ഉല റോയൽ കമ്മീഷൻ ആർട്സ് വാലി പദ്ധതി ആരംഭിച്ചു

0
589

അൽ ഉല: അന്താരാഷ്‌ട്ര പൈതൃകത്തിന്റെ ലക്ഷ്യസ്ഥാനമായ അൽ ഉല ഗവർണറേറ്റിലെ റോയൽ കമ്മീഷൻ ആർട്‌സ് വാലി പദ്ധതിയുടെ സമാരംഭം പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചരിത്രമുറങ്ങുന്ന ഗവർണറേറ്റ് വികസിപ്പിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും ലക്ഷ്യമിട്ട് അൽ ഉല ഗവർണറേറ്റിലെ റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിലാണ് വികസനം നടക്കുന്നത്.

ആർട്സ് വാലിയുടെ വിസ്തീർണ്ണം 65 ചതുരശ്ര കിലോമീറ്ററായി കണക്കാക്കിയിട്ടുണ്ടെന്നും 2024-ഓടെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു.

2021 ഏപ്രിലിൽ കിരീടാവകാശിയുടെ വീക്ഷണ പ്രകാരം അൽ-ഉല പ്രദേശത്തെ കല, പൈതൃകം, സംസ്‌കാരം, പ്രകൃതി എന്നിവയ്‌ക്കായുള്ള ഒരു മുൻനിര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് അൽ ഉല വികസനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നവീകരണം.

അൽ-ഉല ഗവർണറേറ്റിലെ റോയൽ കമ്മീഷനുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജനറൽ ഡയറക്ടറേറ്റ് ഫോർ ആർട്‌സ് ആൻഡ് ഇന്നൊവേറ്റീവ് ഇൻഡസ്‌ട്രീസിന്റെ സിഇഒ നൂറഹ് അൽ ദബിൾ മുഴുവൻ പ്രോജക്റ്റിനെ കുറിച്ച് വിശദമായി വിവരിച്ചു. ദർശനം, ടൂറിസം, സംസ്കാരം എന്നിവയിലൂടെ രാഷ്ട്രം അതിന്റെ ഭാവി എടുത്തുകാണിക്കുകയും രാജ്യത്തിന്റെ പ്രാധാന്യത്തെ വാഗ്ദ്ധാനം ചെയ്യുകയും ചെയ്യുന്നു.