മസ്‌കറ്റ്: ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ഒമാനി പൗരന്‍ അലി ബിന്‍ നാസര്‍ അല്‍ വര്‍ദിക്ക് ആദരം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ട് കുട്ടികളെ ഒരു ഒമാൻ പൗരൻ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.
പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് രക്ഷിച്ചത്. നിസ്വ വിലായത്തിലെ ബഹ്ലയിലെ കുത്തിയൊഴുകുന്ന വാദിയില്‍ നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച് കരക്കെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശക്തമായ വെള്ളപ്പാച്ചിലിനു നടുവിൽ ഒരു പാറയിൽ നിൽക്കുകയായിരുന്ന കുട്ടികളെ യുവാവ് നിന്തിച്ചെന്ന് കൈകളിൽ സുരക്ഷിതമാക്കുകയും അവരെയും കൊണ്ട് സാഹസികമായി കരയിലേക്ക് തിരികെ നീന്തുകയുമായിരുന്നു.
വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പെട്ട് യുവാവിനു നിയന്ത്രണം കൈവിടുമെന്നു തോന്നിയ നിമിഷങ്ങളിലും രണ്ട് കുട്ടികളെയും കൈ വിടാതെ ഇദ്ദേഹം കരക്കെത്തിക്കുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായെത്തിയത്. അലി ബിന്‍ നാസര്‍ അല്‍ വര്‍ദിയെ സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും നല്‍കി ആദരിച്ചു.
സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ