സഊദി അറേബ്യയിൽ 5 മാസത്തിനിടെ പിടികൂടിയത് 5,000 കിലോ മയക്കുമരുന്ന്

0
1265

റിയാദ്: സഊദി അറേബ്യയിൽ 5 മാസത്തിനിടെ പിടികൂടിയത് 18 ദശലക്ഷത്തിലധികം ഗുളികകളും 5,000 കിലോ മയക്കുമരുന്നും.

വിവിധ ചരക്കുകൾ വഴി രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച 465 ഓളം കള്ളക്കടത്ത് ശ്രമവും പരാജയപ്പെടുത്തിയതായി
സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ, മെത്ത് എന്നിവയ്‌ക്ക്പുറമേ പിടിച്ചെടുത്ത ലഹരിമരുന്ന് ഗുളികകളിൽ ഏറ്റവും വലിയ ശതമാനവും ക്യാപ്റ്റഗൺ ഗുളുകകൾ ആയിരുന്നു.

രാജ്യത്തിനുള്ളിൽ സ്വീകർത്താക്കളെ അറസ്റ്റ് ചെയ്യുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഒപ്പം ഡ്രഗ് കൺട്രോളിനായുള്ള ജനറൽ ഡയറക്ടറേറ്റുമായുള്ള തുടർച്ചയായ ഏകോപനത്തിനും
സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡുകൾക്ക്‌ നന്ദി പറഞ്ഞു.