നാട്ടിലേക്കു മടങ്ങേണ്ട ദിവസം മലയാളി കുഴഞ്ഞു വീണ് മരിച്ചു

0
3352

കുവൈത്ത് സിറ്റി: നാട്ടിലേക്കു മടങ്ങാനിരിക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് (61) മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേന്നു രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

15 വർഷമായി കുവൈത്തിൽ‌ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ.