ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്കും നാല് പതിറ്റാണ്ട് കാലത്തെ സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാത്യു വർഗീസിനും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് യാത്രയയപ്പ് നൽകി. ജിദ്ദ ഹയ്യ് സഫയിലെ ക്ലബ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു.
അഷ്‌റഫ്, മൻസൂർ ഫറോഖ്, യൂസുഫ് ഹാജി, ഷാജഹാൻ ബാബു എന്നിവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. ഇരുവർക്കുമുള്ള ഉപഹാരം ഹിഫ്‌സുറഹ്മാൻ കൈമാറി. ഡോ. ഇസ്മായിൽ മരിതേരി, മാത്യു വർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി.
ലൈവ് ഗാനസന്ധ്യയിൽ ജമാൽ പാഷ, ഡോ. മുഹമ്മദ് ഹാരിസ്, നാസർ മോങ്ങം, അബ്ദുൽ മജീദ്, മൻസൂർ കരുവന്തിരുത്തി, ബഷീർ അച്ചമ്പാട്ട്, ജാഫർ വയനാട്, മുംതാസ് അബ്ദുൾറഹ്മാൻ, രഹന സുധീർ എന്നിവർ ഗാനമാലപിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും ട്രഷറർ നൗഷാദ് കളപ്പാടൻ നന്ദിയും പറഞ്ഞു.