മസ്ജിദുൽ ഖിബ്‌ലതൈൻ ഇമാം ശൈഖ് മഹ്മൂദ് ഖലീൽ അന്തരിച്ചു

0
6403

മദീന: പ്രവാചക നഗരിയിലെ ചരിത്ര പള്ളിയായ മസ്ജിദുൽ ഖിബ്‌ലതൈൻ ഇമാമും പ്രവാചക പള്ളിയായ മസ്ജിദുന്നബവി മുൻ ആക്റ്റിംഗ് ഇമാമുമായ ശൈഖ് മഹ്മൂദ് ഖലീൽ അൽ ഖാരിഅ് അന്തരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദീർഘനാളായി രോഗ ശയ്യയിൽ ആയിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് വിട പറഞ്ഞത്.

മയ്യത്ത് നിസ്കാരം ഇന്ന് ശനിയാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദുന്നബവിയിൽ വെച്ച് നടക്കും.

ശൈഖ് മഹ്മൂദ് ഖലീൽ അൽ ഖാരിഇന്റെ നിര്യാണത്തിൽ നിരവധി ശൈഖുമാരും ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു . സർവ്വശക്തനായ ദൈവത്തോട്, കരുണയും ക്ഷമയും നൽകണമെന്നും അവന്റെ വിശാലമായ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെയെന്നും ഏവരും പ്രാർത്ഥിച്ചു.