സ്പോൺസറുടെ അനുമതിയില്ലാതെ ഹുറൂബ് ഒഴിവാക്കാം, 4 ഘട്ടങ്ങൾ വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം

0
5091

റിയാദ്: സ്പോൺസറുടെ അനുമതിയില്ലാതെ ഹുറൂബ് ഒഴിവാക്കാനായുള്ള 4 ഘട്ടങ്ങൾ സഊദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിലാളി ഒളിച്ചോടിയതായി തൊഴിൽ മന്ത്രാലയത്തിൽ സ്പോൺസർ റിപ്പോർട്ട് ചെയ്‌താൽ തൊഴിലാളിക്ക് തന്നെ ഹുറൂബ് സ്റ്റാറ്റസ് ഒഴിവാക്കാനുള്ള സംവിധാനമാണ് സഊദി മാനവവിഭവശേഷി മന്ത്രാലയം ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ റുഷ്ദി വെളിപ്പെടുത്തിയത്.

സ്പോൺസറുടെ അനുമതിയില്ലാതെ ഹുറുബ് ഒഴിവാക്കുന്നത് നടപ്പിലാക്കൽ തൊഴിലാളിയെ ഹുറൂബാക്കിയ സ്ഥാപനങ്ങൾ മന്ത്രാലയം വ്യക്തമാക്കിയ നാല് സ്റ്റാറ്റസ്സിൽ ഏതെങ്കിലും ഒന്നിൽ ആണെങ്കിൽ ആയിരിക്കും.

1. സ്ഥാപനം ഇപ്പോൾ നിലവിൽ ഇല്ലെങ്കിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഹുറൂബ് ഒഴിവാക്കാം.

2. സ്ഥാപനത്തിന്റെ സ്റ്റാറ്റസ് അണ്ടർ പ്രൊസീജ്യർ എന്നാണെങ്കിൽ, സ്ഥാപനത്തിന്റെ ഫയൽ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ മറ്റൊരു ഫയൽ സമർപ്പിച്ചിട്ടില്ലെങ്കിൽ.

3. സ്ഥാപനം ചുവപ്പിൽ ആണെങ്കിൽ, മൊത്തം തൊഴിലാളികളുടെ 75 ശതമാനനത്തിൽ കുറയാത്ത നിരക്കിൽ തൊഴിൽ കരാർ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ.

4. സ്ഥാപനം ചുവപ്പിൽ ആണെങ്കിൽ, മൊത്തം തൊഴിലാളികളുടെ 80 ശതമാനത്തിൽ കുറയാത്ത നിരക്കിൽ ശമ്പള സംരക്ഷണ നിയമം നടപ്പാക്കിയിട്ടില്ലെങ്കിൽ.

ഇത്തരം ഘട്ടങ്ങളിൽ ഏതെങ്കിലും ഒന്ന് സ്ഥാപനം അഥവാ സ്പോൺസർ നേരിടുന്നുവെങ്കിൽ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ അധികൃതർക്ക് ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കും.