റിയാദിൽ തീപിടുത്തം, സിവിൽ ഡിഫൻസ് അംഗം മരിച്ചു

0
2109

റിയാദ്: റിയാദിൽ വീടിന് തീപിടിച്ചത് അണക്കുന്നതിനിടെ സിവിൽ ഡിഫൻസ് അംഗം മരിച്ചു. ഫസ്റ്റ് സൈനികൻ മംദൂഹ് ബിൻ സാലിഹ് അൽ ഹാർത്തിയാണ് മരിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇദ്ദേഹത്തിന്റെ മരണം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.

“റിയാദിലെ ഒരു വീടിന് തീപിടിച്ച് വീരമൃത്യു വരിച്ച ആദ്യ സൈനികൻ മംദൂഹ് ബിൻ സാലിഹ് അൽ-ഹാർത്തിക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.