ജിദ്ദ: മലബാർ അടുക്കളയുടെ എട്ടാം വാർഷികാഘോഷ ലോഗോ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ എച്ച്.ഒ. സി ആൻഡ് കൊമേഴ്സ്യൽ കോൺസുൽ ഹംന മറിയം പ്രകാശനം ചെയ്തു. മലബാർ അടുക്കളയുടെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലും നാട്ടിലും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ലോഗോ പ്രകാശന ചടങ്ങിൽ മലബാർ അടുക്കളയുടെ ജിദ്ദ കോഓർഡിനേറ്റർ കുബ്ര ലത്തീഫ്, മറ്റു അംഗങ്ങളായ സലീന മുസാഫിർ, ആസിഫ സുബ്ഹാൻ, സാബിറ മജീദ് എന്നിവരും പങ്കെടുത്തു. ജിദ്ദയിൽ ജൂൺ മാസത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.