സഊദി പ്രവാസികൾക്ക് ഇനി കൂടുതൽ കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ട് വരാം

0
9102

റിയാദ്: സഊദി പ്രവാസികൾക്ക് ഫാമിലി സന്ദർശക വിസയിൽ കൂടുതൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള അവസരം ഒരുങ്ങുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിങ്ങനെ അടുത്ത ബന്ധുക്കൾക്ക് പുറമേ സഹോദരി സഹോദരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമുൾപ്പെടെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.

നിലവിൽ ഭർത്താവ്, ഭാര്യ, മക്കൾ, മാതാവ് പിതാവ്, ഭാര്യ മാതാവ് പിതാവ് എന്നിവർക്കാണ് സന്ദർശക വിസയനുവദിച്ചിരുന്നത്. മറ്റു കുടുംബാംങ്ങൾക്കും വിസക്ക് ആപ്ലിക്കേഷൻ നൽകാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇത് അനുവദിക്കുന്നത് വളരെ അപൂർവമായിട്ടായിരുന്നു. എന്നാൽ, കൂടുതൽ ആളുകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി ഫാമിലി സന്ദർശക വിസയിൽ കൂടുതൽ കുടുംബാംഗങ്ങളെ സഊദിയിലേക്ക് കൊണ്ടുവരുന്നതിനാണ് അവസരമൊരുങ്ങുന്നത്.

താമസ വിസയിലുള്ളവരുടെ സഹോദരൻ സഹോദരി ഇവരുടെ കുടുംബം ഭാര്യ ഭർത്താവ് വഴിക്കുളള സഹോദരൻ സഹോദരി, പിതാമഹൻ, മുത്തശി എന്നിവർക്കും ഇനി മുതൽ സന്ദർശക വിസകൾ അനുവദിക്കും. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് വിസ നിയമത്തിൽ തന്നെ മാറ്റം വരുത്തുകയാണ് സഊദി.

ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് സിസ്റ്റം വഴിയാണ് ഇപ്പോൾ വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കേണ്ടത്. നിയമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും.