റിയാദ്: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനായി പെർമിഷന് വേണ്ടി അപേക്ഷ നൽകിയവരിൽ നിന്ന് യോഗ്യത നേടിയവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് അൽ മഷാത്തിന്റെ സാന്നിധ്യത്തിലാണ് ഈ സീസണിൽ, രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്കുള്ള ഇലക്ട്രോണിക് നറുക്കെടുപ്പ് പൂർത്തിയാക്കിയത്.
ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ മന്ത്രാലയം ഈ മാസം 3 നാണ് ആരംഭിച്ചിരുന്നുത്. ജൂൺ 12 വരെ രജിസ്റ്റർ ചെയ്യാമായിരുന്നു. ഏകദേശം 400,000 ഓളം ആളുകളാണ് ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. എന്നാൽ, നേരത്തെ തീരുമാനിച്ച പ്രകാരം ഒന്നര ലക്ഷം ആളുകളെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
390,000 അപേക്ഷകരിൽ നിന്ന് സൂക്ഷ്മ പരിശോധന നടത്തി 217,000 പേരുടെ അപേക്ഷയാണ് അന്തിമ പരിഗണനയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് 150,000 പേരെ നറുക്കെടുപ്പില്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രജിസ്റ്റർ ചെയ്ത മൊബൈലുകളില്‍ സന്ദേശമെത്തും.
ശേഷം അവര്‍ ഹജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇഅ്തമര്‍നാ ആപ് വഴിയോ പാക്കേജിന്റെ പണമടച്ച് തുടര്‍നടപടികള്‍ പൂർത്തീകരിക്കണം. എന്നാൽ, 48 മണിക്കൂറിനുള്ളില്‍ പണം അടക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂര്‍ത്തിയാക്കണമെന്നതാണ് നിബന്ധന. ഇതോടെ, ഈ വർഷം ഹജ്ജിൽ പങ്കെടുക്കുന്നതിനുള്ള അനുമതി പത്രം (തസ്‌രീഹ്) ഇവർക്ക് ലഭിക്കും. ലഭിക്കും.




