വ്യാജ ഹജ്ജ് പെർമിറ്റ് നിർമ്മാണം; റിയാദിൽ വിദേശി അറസ്‌റ്റിൽ

0
1607

റിയാദ്: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്നവർക്കായി വ്യാജ ഹജ്ജ് പെർമിറ്റ് നിർമ്മാണം നടത്തിയ ഒരാളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്‌തു. ഈ വർഷം തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇയാൾ വ്യാജ ഹജ്ജ് പെർമിറ്റുകൾ നിർമ്മിച്ച് വിൽക്കുകയായിരുന്നെന്ന് റിയാദ് റീജിയൻ പോലീസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ റസിഡൻസി നിയമം ലംഘിച്ച ആളാണ് പ്രതിയെന്നും യെമൻ പൗരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാകുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.

പബ്ലിക് സെക്യൂരിറ്റി, ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ, വ്യാജ ഹജ്ജ് പെർമിറ്റ് ഉണ്ടാക്കുന്ന കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് എത്തുന്ന വിദേശികളെ പിടികൂടി വിരലടയാളം ശേഖരിക്കുമെന്നും ഇത്തരത്തിൽ പിടിക്കപ്പെടുന്ന വിദേശികളെ പത്ത് വർഷ വിലക്കോടെ സഊദിയിൽ നിന്ന് നാട് കടത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വ്യക്തമാക്കി.