അമേരിക്കൻ പ്രസിഡന്റ് ബൈഡൻ അടുത്ത മാസം സഊദി സന്ദർശിക്കും, ഉച്ചകോടിയിൽ സംബന്ധിക്കും

0
1264

റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സഊദി അറേബ്യ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ചു. സഊദി റോയൽ കോർട്ട് ആണ് ഇന്ന് ഇക്കാര്യം അറിയിച്ചു വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത മാസം 15, 16 തിയ്യതികളിൽ ബൈഡൻ സൗഹൃദ രാജ്യമായ സഊദി അറേബ്യ സന്ദർശിക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു. സന്ദർശനത്തിന്റെ ആദ്യ ദിവസം സൽമാൻ രാജാവും പ്രസിഡന്റ് ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. തുടർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരനുമായും പ്രസിഡന്റ് ബൈഡൻ കൂടിക്കാഴ്ച നടത്തും. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും അഭിമുഖീകരിക്കാനുള്ള വഴികളും മേഖലയും ലോകവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ചർച്ചയാകും.

രണ്ടാം ദിവസം ഇരു ഹറം സൂക്ഷിപ്പുകാരൻ സൽമാൻ രാജാവ് വിളിച്ച സംയുക്ത ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും ചെയ്യും. ഉച്ചകോടിയിൽ ഗൾഫ് സഹകരണ നേതാക്കന്മാരും ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള കൗൺസിൽ അംഗങ്ങളും, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി തുടങ്ങിയവരും സംബന്ധിക്കും.

അമേരിക്കൻ പ്രസിഡന്റ്, സഊദി അറേബ്യയും ഇസ്രാഈലും സന്ദർശിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴാണ് സ്ഥിരീകരണം വരുന്നത്.

അതേസമയം, സഊദി അറേബ്യൻ സന്ദർശനത്തിൽ ഊർജം ചർച്ച ചെയ്യുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അജണ്ട ഉൾപ്പെടുമെന്ന് ബൈഡൻ ശനിയാഴ്ച പറഞ്ഞിരുന്നു. റിയാദിൽ നിന്ന് വാഷിംഗ്ടൺ കാത്തിരിക്കുന്ന പ്രതിബദ്ധതകളുണ്ടോ എന്ന ചോദ്യത്തിന്, “സഊദിയിൽ നിന്നുള്ള പ്രതിബദ്ധതകൾ ഊർജവുമായി ബന്ധപ്പെട്ട ഒന്നുമായി ബന്ധപ്പെട്ടതല്ല, ഇത് സഊദി അറേബ്യയിൽ നടക്കുന്ന ഒരു വലിയ മീറ്റിംഗാണ് എന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ജോ ബൈഡൻ ജൂലൈ പകുതിയോടെ സഊദിയിലേക്ക്, കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തും