എ.എം. അബ്ദുല്ലക്കുട്ടിയെ ലോക കേരളസഭ അംഗമായി തെരഞ്ഞെടുത്തു

0
2014

ജിദ്ദ: ഐ.എം.സി.സി സൗഊദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടിയെ കേരള സർക്കാറിന് കീഴിലെ മൂന്നാം ലോക കേരളസഭയിലേക്ക് വീണ്ടും തെരഞ്ഞെടുത്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ.എം.സി.സിയുടെ ജി.സി.സി ചെയർമാനും ഐ.എൻ.എൽ കേരള സംസ്ഥാന നയരൂപവത്കരണ സമിതി അംഗവും കൂടിയായ അബ്ദുല്ലക്കുട്ടി നേരത്തെ ഐ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ജി.സി.സി വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

നിലവിൽ ഐ.എൻ.എൽ കേരള സംസ്ഥാന പ്രവർത്തക സമിതിയിലും അംഗമാണ്. 35 വർഷത്തോളമായി ജിദ്ദയിലും ജീസാനിലുമായി ബിസിനസ് രംഗത്തുള്ള ഇദ്ദേഹം, ഐ.എൻ.എൽ രൂപവത്കരണത്തിന് മുമ്പുതന്നെ സൗദിയിൽ ഖാഇദെ മില്ലത്ത് കൾചറൽ ഫോറം പ്രവർത്തനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു. ജിദ്ദയിലെ വിവിധ സാസ്കാരിക കൂട്ടായ്മകളുടെയും ഭാരവാഹികൂടിയാണ് ഇദ്ദേഹം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്.

അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മൂന്നദിവസത്തെ സമ്മേളനത്തിൽ അബ്ദുല്ലക്കുട്ടി പങ്കെടുക്കും. സർക്കാറിന്റെ ഇടപെടലുകളാവശ്യമായ പ്രവാസി വിഷയങ്ങളും നിർദേശങ്ങളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രത്യേകിച്ച് സൗദിയിലെ മലയാളികളായ പ്രവാസികൾക്കായി നിർദേശങ്ങൾ സമർപ്പിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഐ.എം.സി.സി സെക്രട്ടേറിയറ്റ് അബ്ദുല്ലക്കുട്ടിക്ക് ആശംസകൾ നേർന്നു.