റിയാദിൽ ഷോപ്പിംഗ് മാളിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ (വീഡിയോ)

0
4772

റിയാദ്: ഒരു ഷോപ്പിംഗ് മാളിൽ ജീവനക്കാരനെ മർദ്ധിച്ച സംഭവത്തിൽ യുവതിയടക്കം രണ്ട് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മാളിലെ വീഡിയോ ക്ലിപ്പിൽ സംഭവം പതിഞ്ഞത് പരിശോധിച്ചാണ് ഇതിൽ പ്രത്യക്ഷപ്പെട്ട രണ്ട് പൗരന്മാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്.

അക്കൗണ്ടബിലിറ്റി ഫണ്ടുമായുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. ഇരുവർക്കുമെതിരെ തുടർ നടപടിക്രമങ്ങൾ സ്വീകരിച്ചു. പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.