നാളെ മുതൽ റിയാദ് ഉൾപ്പെടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ്, മൂന്ന് ദിവസം ചില ഭാഗങ്ങളിൽ മഴ

0
2138

റിയാദ്: തിങ്കളാഴ്ച മുതൽ റിയാദ് ഉൾപ്പെടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിൽ നാളെ (തിങ്കളാഴ്‌ച) മുതൽ അടുത്ത വ്യാഴാഴ്ച വരെ പൊടികാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക, മദീന മേഖലകളിലെ (യാൻബു, റാബിഗ്, ജിദ്ദ, അൽ-ലീത്ത്, അൽ-ഖുൻഫുദ) തീരപ്രദേശങ്ങളിലെ ഹൈവേകളിൽ വ്യക്തമായ പൊടി ഉയർത്തുന്ന ഉപരിതല കാറ്റിന്റെ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കും.

അസീർ, ജസാൻ, അൽ ബഹ മക്ക മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് ഇടിമിന്നലുകളുടെ അകമ്പടിയോടെ മഴക്കുള്ള സാധ്യതയുണ്ടെന്നും ബുധനാഴ്ച മുതൽ ആഴ്ച അവസാനം വരെ ശക്തി വർദ്ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

അതേസമയം, യെമൻ, ജിസാൻ, അസീർ, നജ്‌റാൻ, അൽ ബഹ, തായിഫ്, വാദി അൽ-ദവാസിർ, ബിഷ, കിഴക്കൻ തായിഫ് എന്നിവിടങ്ങളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മഴ ഉണ്ടാകുമെന്ന് കരുതുന്നതായി കാലാവസ്ഥാ ഗവേഷകൻ വാലിദ് സുലൈമാൻ അൽ ഹുഖൈൽ പറഞ്ഞു.