മക്ക: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക്
ഹജ്ജ് നിർവഹിക്കാൻ അവരുടെ ഇഖാമ കാലാവധി ആറു മാസ കാലാവധി വേണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇഖാമ പുതുക്കാത്തവർ ഇന്നു തന്നെ പുതുക്കണ മെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ആറു മാസ കാലാവധി ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ. അത്രയും കാലാവധി ഇല്ലാത്തവരുടെ ഇഖാമ പുതുക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
ആശ്രിതരുടെ ഇഖാമ കാലാവധിയും ആറു മാസത്തിലധികം കാലാവധി ഉണ്ടാകണം. ഇഖാമ പുതുക്കിയാൽ അത് ഓട്ടോമാറ്റിക് ആയി തന്നെ ഓൺലൈനിൽ അപ്ഡേറ്റ് ആവും. ഹജ്ജ് മന്ത്രാലയ സൈറ്റിലും ഇഅതമർനാ ആപ്പിലും പുതിയ തിയ്യതി അപ്ഡേറ്റ് ആകും.
ഈ വർഷത്തെ ഹജ് സീസണിലെ ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ കാലയളവ് ഇന്നലെ അവസാനിച്ചു. ഈ മാസം മൂന്നു മുതല്‍ പതിനൊന്നാം തിയതി വരെ ഒൻപത് ദിവസമായിരുന്നു സമയപരിധിയുണ്ടായിരുന്നത്.