സഊദിയിലേക്കുള്ള യാത്രാമധ്യേ കപ്പൽ മുങ്ങി 16,000 കന്നുകാലികൾ ചത്തു (വീഡിയോ)

0
9470

റിയാദ്: സഊദിയിലേക്കുള്ള യാത്രാ മധ്യേ കപ്പൽ മുങ്ങി 16,000 കന്നുകാലികൾ ചത്തു. സുഡാനിലെ കിഴക്ക് ഭാഗത്തുള്ള സുവാകിൻ തുറമുഖത്ത് ആണ് ദാരുണമായ സംഭവം നടന്നത്. ഒരു സുഡാനീസ് കപ്പൽ മുങ്ങി, സഊദിയിലേക്കുള്ള യാത്രയിലായിരുന്ന സുഡാനീസ് കപ്പലാണ് മുങ്ങിയത്.

സുഡാനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, “അൽ-ബദർ 1” എന്ന കപ്പൽ അമിതഭാരം കാരണം സുവാകിൻ തുറമുഖത്തെ ബെർത്തിൽ മുങ്ങുകയായിരുന്നു. ഇത് കപ്പലിൽ ഉണ്ടായിരുന്ന 15,858 കന്നുകാലികളുടെ മരണത്തിന് കാരണമായി.

സുവാക്കിൻ തുറമുഖത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം കപ്പൽ ചരിഞ്ഞ് മുങ്ങിയ നിലയിൽ അപകട രംഗം വീഡിയോയിൽ കാണാനാകും. കപ്പൽ മുങ്ങുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സുഡാനീസ് അധികൃതർ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

https://youtu.be/SvTXcOICaPg