ഐ സി എഫ് നേതാവായ ഫറോക്ക് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

0
2228

ജിദ്ദ: ജിദ്ദയിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശി നിര്യാതനായി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫറോക്ക് മണ്ണൂര്‍ വളവില്‍ വടക്കുമ്പാട് വയലിലാകത്തു മുഹമ്മദ് കോയ എന്ന കോയതങ്ങള്‍ (55) ആണ് ജിദ്ദയിൽ കിംഗ് ഫഹദ് മൊസദിയാ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്. സജീവ ഐ.സി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് കോയ ഷറഫിയ്യ യൂണിറ്റ് കമ്മിറ്റി ഭാരവാഹി ആയിരുന്നു.

ബുധനാഴ്ച മൂന്ന് മാണിയോടെ ജോലിക്കിടെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പതു വര്‍ഷമായി ജിദ്ദയിലെ ഹജ് സേവനവുമായി ബന്ധപ്പെട്ട കമ്പനി ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി നാട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. ഹജിന് ശേഷം വെക്കേഷനില്‍ പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

പിതാവ്: പരേതനായ ബീരാന്‍ കോയ, മാതാവ്: സൈനബ ബീവി. ഭാര്യ: സൗദ, മുഹമ്മദ് ദില്‍ഷാദ്, നദാ മുഹമ്മദ് തുടങ്ങിയവര്‍ മക്കളാണ്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി റൂവൈസ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തി മഖ്ബറ പള്ളിയില്‍ മറവു ചെയ്തു. മയ്യിത്ത് ഖബറക്കം നടപടികൾക്ക് ഐ.സി.എഫ് ജിദ്ദ സെന്‍ട്രല്‍ വെല്‍ഫെയര്‍ വിഭാഗം നേതാക്കളായ അബ്ബാസ് ചെങ്ങാനി, അബു മിസ്ബാഹു ഐക്കരപ്പടി, മുഹമ്മദ് അന്‍വരി കൊമ്പം, ബഷീര്‍ പറവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.