സഊദിയിൽ ചൂട് കനക്കുന്നു, ഈ 6 വസ്തുക്കൾ കാറിനുള്ളിൽ വെക്കരുത്: സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

0
7297

റിയാദ്: കടുത്ത വേനൽച്ചൂടിൽ കാറിന് തീപിടിച്ചേക്കാവുന്ന ആറ് ഉൽപ്പന്നങ്ങൾക്കെതിരെ സഊദി അറേബ്യയിലെ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഉൽപ്പന്നങ്ങൾ വാഹനങ്ങൾക്കുള്ളിൽ വെച്ചാൽ പുറത്തെ ഉയർന്ന താപനില കാരണം തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും തീപിടിത്തത്തിന് കാരണമാവുകയും ചെയ്യുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

ലൈറ്റർ, പോർട്ടബിൾ ചാർജർ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസർ, കംപ്രസ് ചെയ്ത പെർഫ്യൂം, ഗ്യാസ് ക്യാനിസ്റ്റർ, ഫോൺ ബാറ്ററി എന്നിവ ഉൾപ്പെടുന്ന ആറ് തരം വസ്തുക്കളാണ് സിവിൽ ഡിഫൻസ് പട്ടികയിലുള്ളത്.

ലിക്വിഡ് ഹാൻഡ് സാനിറ്റൈസർ ഒഴികെ ബാക്കിയുള്ളവ എല്ലാം കടുത്ത ചൂടിൽ പൊട്ടിത്തെറിച്ചേക്കാം. ഇത് കാറിന് തീപിടിക്കാൻ ഇടയാക്കുകയും ലിക്വിഡ് ഹാൻഡ് സാനിറ്റൈസർ പെട്ടെന്ന് തീപിടിക്കുകയും ചെയ്യും. പൊതു സുരക്ഷ നിലനിർത്താൻ ഈ ഉൽപ്പന്നങ്ങളൊന്നും കാറിൽ ഇല്ലെന്ന് ഉറപ്പാക്കാൻ എല്ലാവരോടും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.