ഗൾഫ് പ്രവാസികൾക്ക് സഊദി സന്ദർശിക്കാൻ പ്രത്യേക വിസ ഉടൻ

0
3663

റിയാദ്: ഗൾഫ് പ്രവാസികൾക്ക് സഊദി സന്ദർശനത്തിനായി പ്രത്യേക സന്ദർശക വിസ ഉടൻ ആരംഭിക്കുമെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സഊദി സന്ദര്‍ശിക്കുന്നത്തിനായുള്ള പ്രത്യേക വിസ ലഭ്യമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഗള്‍ഫ് പ്രവാസികള്‍ക്ക് ടൂറിസ്റ്റ് വിസ വൈകാതെ ലഭ്യമാകും. ദിരിയ പദ്ധതിയിൽ ഈ വർഷം ബുജൈരി പ്രദേശം തുറക്കുമെന്നും 2019 ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വിസയില്‍ വരുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല.

ടൂറിസം മന്ത്രി

2030-ഓടെ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 10 ശതമാനം ആക്കുന്നതിനായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖല കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അടിസ്ഥാനം സ്വകാര്യ മേഖലയാണെന്നും സിഎൻബിസി അറേബ്യയുമായുള്ള അഭിമുഖത്തിൽ അൽ-ഖത്തീബ് സൂചിപ്പിച്ചു.

കൊറോണ പാൻഡെമിക് കാരണം ടൂറിസം മേഖല 40 ശതമാനം ചുരുങ്ങി. കഴിഞ്ഞ വർഷം വിദേശത്ത് നിന്ന് സഊദിയിൽ എത്തിയ സന്ദർശകരുടെ എണ്ണം 5 ദശലക്ഷം ആയെന്നും വിശദീകരിച്ചു.

2021-ലെ 4 ദശലക്ഷം സന്ദർശനകരെ അപേക്ഷിച്ച് ഈ വർഷം 12 ദശലക്ഷം വിദേശ സന്ദർശകാരെയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.