റിസോർട്ടിൽ അനധികൃതമായി വളർത്തിയത് മൂന്ന് സിംഹങ്ങളെ, സഊദിയിൽ യുവാവിന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും

0
3999

റിയാദ്: റിസോർട്ടിൽ സഊദി പൗരൻ അനധികൃതമായി വളർത്തിയ മൂന്ന് സിംഹങ്ങളെ അധികൃതർ പിടികൂടി. തലസ്ഥാനത്തെ ഒരു റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.

https://twitter.com/NCW_center/status/1534418041198583809?t=-0DgSDNnndmT8it-qqPorA&s=19

മൃഗങ്ങളെ അനധികൃതമായി വളർത്തുന്നത് സഊദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കുമെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.

അനധികൃതമായി മൃഗങ്ങളെ വളർത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവോ 30 മില്യൺ റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു