ഷാർജ: ഷാർജയിൽ വൻ തീപിടുത്തം. ഹംരിയ്യ മേഖലയിൽ ഇന്ന് വൈകുന്നേരം നാലോടെയാണ് വൻതീപ്പിടിത്തം ഉണ്ടായത്. ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്കാണ് തീപിടിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. വൈകുന്നേരം ആറോടെ തീ പൂർണമായും നിയന്ത്രിച്ചു. എങ്കിലും പ്രദേശത്താകെ കറുത്തപുക നിറഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.