സഊദിയിൽ ഇന്ന് പുതിയ കൊവിഡ് കേസുകൾ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു

0
560

റിയാദ്: സഊദി അറേബ്യയിൽ ബുധനാഴ്ച പുതിയ കൊവിഡ്-19 കേസുകൾ 2022 ഫെബ്രുവരി 20 ന് ശേഷം ആദ്യമായി 1,000 ന് മുകളിലെത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,029 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ശരാശരി 500-ന് അടുത്ത് എന്ന തോതിലാണ് കാണപ്പെടുന്നത്. അടുത്തിടെയായി 600-ന് മുകളിലാണ് ദിനം പ്രതിയുള്ള കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് മൂലമുണ്ടാകുന്ന സങ്കീർണതകൾ കാരണം 3 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 774,250 ആയും വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ 9,163 ആയും ഉയർന്നു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 616 പേർ സുഖം പ്രാപിച്ചു. മാരകമായ വൈറസിൽ നിന്ന് മുക്തരായ ആളുകളുടെ എണ്ണം 75,6871 ആയി ഉയർന്നു.

ആക്റ്റീവ് കേസുകളിൽ 92 പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളം നൽകിയ കൊവിഡ്-19 വാക്സിനേഷൻ ഡോസുകളുടെ എണ്ണം 66.223,558 ദശലക്ഷത്തിലെത്തി.