ആഭ്യന്തര തീർഥാടകർക്ക് ഒറ്റ അപേക്ഷയിൽ 15 കൂട്ടാളികളെ ചേർക്കാം, കൂട്ടാളികളെ ചേർക്കൽ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മന്ത്രാലയം

0
1326

മക്ക: ഈ വർഷം ഹജ്ജിനുള്ള ആഭ്യന്തര അപേക്ഷകന്, തീർത്ഥാടകർക്കുള്ള ഇലക്ട്രോണിക് സംവിധാനത്തിൽ ഒറ്റ അപേക്ഷയിൽ 15 പേരെ വരെ കൂട്ടാളികളായി ചേർക്കാൻ കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു പാക്കേജ് ബുക്ക് ചെയ്യുമ്പോൾ പ്രധാന അപേക്ഷകനെയും ഒപ്പമുള്ള കൂട്ടാളികളായി ചേർത്ത ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പാക്കേജ് ഫീസ് കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂട്ടാളികളെ ചേർത്താണ് ഹജ്ജ് രജിസ്ട്രേഷൻ നടത്തിയതെങ്കിലും ഹജ്ജ് നിർവഹിക്കാനുള്ള അപേക്ഷയെയും അന്തിമ സ്വീകാര്യതയെയും ഇത് ബാധിക്കില്ല. അതായത്, ഒറ്റക്ക് രജിസ്റ്റർ ചെയ്താലും കൂട്ടാളികളെ ചേർത്ത് രജിസ്റ്റർ ചെയ്താലും അന്തിമ തിരഞ്ഞെടുപ്പിൽ തുല്യ പരിഗണന തന്നെയായിരിക്കും ലഭിക്കുക.

ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഒമ്പത് ദിവസത്തേക്ക് ആണ് രജിസ്ട്രേഷൻ തുടങ്ങിയത്. രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.