സഊദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രവിലക്ക് പിൻവലിച്ചു; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരും

0
1071

റിയാദ്: സഊദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രവിലക്ക് പിൻവലിച്ചു. എന്നാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരും. കൊവിഡ് 19 സാഹചര്യം നിരീക്ഷിച്ചതിനെ തുടർന്നും ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയെ കൂടാതെ , ലെബനാൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേകാണിപ്പോൾ സഊദികൾക്ക്
വിളക്കുള്ളത്.

ഈ രാജ്യങ്ങളിലേക്ക് അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര ചെയ്യണമെങ്കിൽ സഊദി പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

2021 ജൂലൈ 12 നാണ് കൊവിഡ് 19 ആശങ്കകളുടെ പേരിൽ സഊദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര നിരോധിച്ചത്.