സഊദിയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്ക്, കഴിഞ്ഞ വർഷം അനുവദിച്ചത് എട്ട് ലക്ഷം തൊഴിൽ വിസകൾ

0
1578

റിയാദ്: 2021-ൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 800,000 വിസകൾ നൽകിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.കഴിഞ്ഞ വർഷം 6,600 വീട്ടുജോലിക്കാരാണ് തൊഴിൽ തേടിയെത്തിയത്. ഇതേ സമയം തന്നെ 6,400 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് നിന്ന് എക്‌സിറ്റിൽ പോകുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വുദിയ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്ത മൊത്തം തർക്ക കേസുകൾ 144,000 കേസുകൾ കവിഞ്ഞു. തൊഴിലാളികൾ അവർക്ക് അർഹതപ്പെട്ട പണത്തിന്റെ ഗുണഭോക്താക്കളായിരുന്നു, മൊത്തം 444.6 ദശലക്ഷം റിയാലാണ് തൊഴിലാളികൾക്ക് ഈടാക്കി നൽകിയത്. 73 ശതമാനത്തിലധികം തൊഴിൽ കേസുകളും ഒത്തുതീർപ്പിലൂടെ പരിഹരിക്കപ്പെട്ടു.

ഖിവ പ്ലാറ്റ്‌ഫോമിലൂടെ 74 പുതിയ സേവനങ്ങൾ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ 95 ശതമാനവും പ്ലാറ്റ്‌ഫോം ഇപ്പോൾ ലഭ്യമായെന്നും മന്ത്രാലയം അറിയിച്ചു.