ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഒന്നു മുതൽ 12 വരെയുള്ള ആൺകുട്ടികളുടെ എല്ലാ ക്ലാസുകളും നാളെ മുതൽ ഓൺലൈനിലായിരിക്കും പ്രവർത്തിക്കുക.
ജിദ്ദയിൽ സൗന്ദര്യവൽക്കരണ ഭാഗമായി സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങളും കറണ്ട് തടസവും കണക്കിലെടുത്താണ് താൽക്കാലികമായി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് സെയ്ദ് അബ്ദുൽ ഹഖിന്റെ സർക്കുലറിൽ അറിയിച്ചു.
ബോയ്‌സ് സെക്ഷനിൽ പ്രവർത്തിക്കുന്ന ഫീസ് കൗണ്ടറുകളും പ്രവർത്തിക്കില്ല. ഫീസ് ഗേൾസ് സെക്ഷനിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.15 മുതൽ വൈകുന്നേരം നാലു വരെയും ശനിയാഴ്ച 8.30 മുതൽ നാലുവരെ അടക്കാം.