മക്ക: സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്ച മുതൽ രജിസ്ട്രേഷൻ ഒമ്പതു ദിവസത്തേക്ക് ലഭ്യമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ആദ്യം രജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് അനുമതി ലഭിക്കുമെന്ന് കരുതാനാവില്ല എന്നും മന്ത്രാലയം അറിയിച്ചു.
രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മാനദണ്ഡങ്ങൾ പരിശോധിച്ച് പിന്നീടാണ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പണം അടയ്ക്കേണ്ടത് ഉൾപ്പെടെയുള്ള അറിയിപ്പുംലഭിക്കും.
രജിസ്ട്രേഷൻ ചെയ്യുന്നവർ https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിൽ കയറിയാൽ രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ലഭ്യമാകും.




