മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും മിനയിലെയും അറഫാത്തിലെയും ഹാജിമാരുടെ സ്ഥലങ്ങളിലേക്കുള്ള പോക്ക് വരവ് വേഗത്തിലാക്കുന്നതിനുമായി ഈ വർഷം ഹജ്ജ് സ്മാർട്ട് കാർഡ് ബാധകമാക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകരുടെ ആരോഗ്യം മന്ത്രാലയം ഉറപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
കൊറോണ മഹാമാരി പശ്ചാത്തലത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ഈ വർഷത്തെ ഹജ്ജ് സീസണിൽ ഒരു ദശലക്ഷം തീർഥാടകർക്ക് ആയിരിക്കും സൗകര്യമൊരുക്കുക. ഹജ്ജ് പൂർണ്ണമായി സംഘടിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വീകരിക്കാൻ സഊദി വിഷൻ 2030 ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




