റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി രാജ്യത്തേക്ക് വരുന്ന യാത്രക്കാർ പാലിക്കേണ്ട ആരോഗ്യ ആവശ്യകതകൾ വ്യക്തമാക്കി സിവിൽ എവിയേഷൻ സർക്കുലർ പുറത്തിറക്കി. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാരൻ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 65 വയസ്സിൽ താഴെയായിരിക്കണം, പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ്_19 വാക്സിനുകളുടെ അടിസ്ഥാന ഡോസുകൾ സ്വീകരിച്ച ആളായിരിക്കണം, സഊദിയിലേക്ക് പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ ഫലം കരുതണം എന്നിവയാണ് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി സഊദിയിലേക്ക് വരുന്ന യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെന്ന് സർക്കുലർ വ്യക്തമാക്കി.
അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറുകൾ തീരുമാനങ്ങൾ പാലിക്കാത്തത് വ്യക്തമായ ലംഘനമാണെന്നും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.




