മക്ക: അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ശക്തമായ മുന്നറിപ്പു നൽകി ജവാസാത്ത്.
പിടിക്കപ്പെട്ട് വിരലടയാളം പതിച്ചാൽ
10 വർഷത്തേക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ ഹജിനായിയുള്ള വീസ കൈവശമുള്ളവർക്കും അല്ലെങ്കിൽ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജിനായി അനുമതി പത്രമുള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് ഹജ് ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന്, പൗരന്മാരും താമസക്കാരും കോവിഡ്19 വാക്സീൻ മൂന്ന് ഡോസുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
വിദേശികൾക്കും സ്വദേശികളുമായ പത്തു ലക്ഷം തീർത്ഥാടകരെ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവദിക്കും.
സൗദി അറേബ്യയ്ക്കുള്ളിൽ നിന്ന് ഈ വർഷത്തെ ഹജിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.