സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു

0
11778

റിയാദ്: സഊദിയിലെ അൽ ഹസയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച മലയാളി. ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍. ഇദ്ദേഹം ഓടിച്ചിരുന്ന ജി എം സി സുബർബൻ കാർ ആണ് അപകടത്തിൽ പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തിൽ തകർന്ന കാർ

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപോളിച്ചാണ് ഇവരെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം.

അപകടത്തിൽ തകർന്ന കാർ

മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്ന് വരികയാണ്.