റിയാദ് മെട്രോ പാലത്തിൽ നിന്ന് സിമന്റ് കട്ട അടർന്നു വീണു, കുടുംബം മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക് (വീഡിയോ)

0
6179

റിയാദ്: റിയാദ് മെട്രോ പാലത്തിൽ നിന്ന് സിമന്റ് സ്ലാബ് അടർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ കുടുംബം മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച വൈകുന്നേരമാണ് കിംഗ് അബ്ദുല്ല റോഡിലെ റിയാദ് മെട്രോ പാലങ്ങളിലൊന്നിൽ നിന്ന് സിമന്റ് കഷണം വീണത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാറിനുള്ളിലേക്ക് തുളച്ചുകയറിയതിനെ തുടർന്ന് ഒരു സ്ത്രീക്കും കുട്ടിക്കും അവരുടെ വേലക്കാരിക്കും പരിക്കേൽക്കുകയും ചെയ്തു.

അൽ മൻസൂറ ഹാളിന് എതിർവശത്തുള്ള തുരങ്കത്തിനടിയിൽ രാത്രി 8:20 ഓടെയാണ് അപകടമുണ്ടായതെന്ന് അപകടത്തിൽ പെട്ട യുവതിയുടെ സഹോദരി തുർക്കി അൽ അസ്മരി പറഞ്ഞു. യുവതിയുടെ ഭർത്താവ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. സ്ലാബ് പതിച്ചതോടെ കാര്‍ നിൽക്കുകയും ഹൈവേയിൽ ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു.

റെഡ് ക്രസന്റ് സംഘം എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, പാലം നിര്‍മാണത്തിലെ അപാകതയാണ് അപകടകാരണമെന്നും യാത്രക്കാർക്ക് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ പാലത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു..

വീഡിയോ👇