റിയാദ്: 2018 നവംബറിൽ കോടതികൾ പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ലേബർ കോടതികളും വകുപ്പുകളും ഏകദേശം 168,000 വിധിന്യായങ്ങൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, മൊത്തം വിധിന്യായങ്ങളുടെ 35 ശതമാനവും വേതനവുമായി ബന്ധപ്പെട്ടവയാണ്. ഏകദേശം മൂന്നര വർഷത്തിനിടെ 60,000-ലധികം വിധിന്യായങ്ങളാണ് ശമ്പളവുമായി ബന്ധപ്പെട്ട നടത്തിയത്.
2021 ൽ കോടതികളും തൊഴിൽ വകുപ്പുകളും 63,000-ലധികം വിധിന്യായങ്ങൾ പ്രസ്താവിച്ചു, അതേസമയം ഈ വർഷം ഇത് വരെയുള്ള കണക്കുകൾ പ്രകാരം വിധി പുറപ്പെടുവിച്ച കേസുകളുടെ എണ്ണം 20,000-ത്തിലധികമായിട്ടുണ്ട്.
വേതന ക്ലെയിമുകൾക്ക് പുറമേ, തൊഴിലുടമയിൽ നിന്നുള്ള തൊഴിൽ കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ, തൊഴിലാളിയുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള കേസുകൾ, ഗാർഹിക സേവന കേസുകൾ എന്നിവ കൂടാതെ ബോണസ്, നഷ്ടപരിഹാരം, അലവൻസുകൾ എന്നിവയുടെ ക്ലെയിമുകൾ സംബന്ധിച്ച കേസുകളാണ് കോടതികൾക്ക് മുന്നിലെത്തിയത്.
തൊഴിൽ നിയമത്തിന്റെയും സോഷ്യൽ ഇൻഷുറൻസ് നിയമത്തിന്റെയും പ്രയോഗത്തിൽ നിന്ന് ഉയർന്നുവരുന്ന തർക്കങ്ങൾക്ക് പുറമെ തൊഴിൽ നിയമത്തിൽ അനുശാസിക്കുന്ന പിഴകൾ ചുമത്തുന്നതിനായി ഫയൽ ചെയ്ത കേസുകളും ഉൾപ്പെടുന്നു.
തൊഴിൽ കരാറുകൾ, വേതനം, അവകാശങ്ങൾ, തൊഴിൽ പരിക്കുകൾ, അവയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉൾപ്പെടെ തൊഴിൽ നിയമത്തിലെ വിവിധ വ്യവസ്ഥകളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനുള്ള യോഗ്യതയുള്ള സ്ഥാപനങ്ങളാണ് ലേബർ കോടതികൾ.