ജിദ്ദ: സഊദിയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ ചില വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് വിലക്ക്. ജിദ്ദയിലേക്കും മദീനയിലേക്കും കൂടാതെ, യാമ്പു, ത്വായിഫ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് വിലക്ക്. ജിദ്ദ, മദീന, യാമ്പു, ത്വായിഫ് വിമാനത്താവളങ്ങളിലേക്ക് കുടുംബ സന്ദർശനം ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാർക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ ഹജ്ജ് പ്രമാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇത് സംബന്ധമായി സഊദി എയർലൈൻസ് അറിയിപ്പ് പുറത്തിറക്കി. ദുൽഖഅദ് 10 മുതൽ അഥവാ ജൂൺ 09 മുതൽ ദുൽഹിജ്ജ 10 വരെ അഥവാ ജൂലൈ 09 വരെയാണ് വിലക്ക്.
അതേസമയം, ഈ ഭാഗങ്ങളിലേക്കുള്ള എല്ലാ വിധ സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ റിയാദ് വിമാനത്താവളം വഴി ഇറങ്ങാനാകും. എന്നാൽ, ഇവർക്ക് ജിദ്ദ, മദീന, ത്വായിഫ്, യാമ്പു വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റുകളൊന്നും വിമാന കമ്പനികൾ നൽകാൻ പാടില്ല.
സന്ദർശക വിസക്കാർ കൈവശം റിയാദിൽ നിന്ന് തന്നെ മടങ്ങാനുള്ള സ്ഥിരീകരിച്ച മടക്ക യാത്ര ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.