എസ് ഐ സി റിയാദ് ന്യൂ സനയ്യ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
765

റിയാദ്: സമസ്ത ഇസ്‌ലാമിക് സെൻറർ (എസ് ഐ സി) ന്യൂ സനയ്യ ഏരിയ ജനറൽ ബോഡി വാർഷിക സംഗമം റിയാദ് സെൻട്രൽ കമ്മിറ്റി ജോ: സെക്രട്ടറി ഷമീർ പുത്തൂർ ഉദ്ഘാടനം ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂ സനയ്യ ദുബായ് ഒയാസിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വാദിനൂർ ഹജ്ജ് ഉംറ സർവ്വീസ് ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ ഉദ്ബോധനം പ്രസംഗം നടത്തി. ഇഖ്ബാൽ കാവന്നൂർ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ഏരിയ ജനറൽ സിക്രട്ടറി ഷിഫ്നാസ് ശാന്തിപുരം അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ: അബ്ദുൽ ഗനിയ് ഹുദവി (രക്ഷാധികാരി), മുഹമ്മദ്‌ ഇല്യാസ് പാണ്ടിക്കാട് (ചെയർമാൻ), നാസർ ആവിലോറ (പ്രസിഡണ്ട്), നിഷാദ് നിലമ്പൂർ, ഫൈസൽ പുത്തൂർ മഠം, നിസാർ അഴീക്കോട്‌ (വൈസ് പ്രസിഡണ്ട്), ഷിഫ്നാസ് അബ്ദുൽ കരീം ശാന്തിപുരം (ജനറൽ സെക്രട്ടറി), ഷെറിൻ ശരീഫ് കോട്ടയം, യൂനുസ് കോട്ടക്കൽ,
ബഷീർ കണ്ണൂർ (ജോയന്റ് സെക്രട്ടറി), മഹദി ഹസൻ കാക്കുളങ്ങര (ട്രഷറർ), ഷഫീക്ക് വെഞ്ഞാറമൂട്, ശരീഫ് മലപ്പുറം, അൻസാർ പള്ളിപ്പാറ, അബ്ദുൽ നാസർ മലപ്പുറം, റാഷിദ്
ഷഹീദ് അരീക്കോട് (എക്സിക്യൂട്ടീവ് അംഗങ്ങൾ)

റിയാദ് സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി ഷമീർ പുത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഫ്നാസ് സ്വാഗതവും മഹദി ഹസ്സൻ നന്ദിയും പറഞ്ഞു.