മലയാളി യുവാവ് ഉറക്കത്തിൽ മരണപ്പെട്ടു

0
3836

ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരണപ്പെട്ടു. കാസര്‍കോട് പാലക്കുന്ന് സ്വദേശി കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിനു സമീപത്തെ അബ്ബാസ് – ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതം മൂലമാണ് മരണം. സഊദിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍,റഫാന്‍,  റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ, ഹനീഫ, മൈമൂന.

ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി റൂമില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് എത്തിയ ജിദ്ദ കെ.എം.സി.സി. പ്രവര്‍ത്തകര്‍ തുടർ നടപടികൾ സ്വീകരിച്ചു. പാലക്കുന്ന് ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയാണ്.

മയ്യിത്ത് സഊദിയില്‍ ഖബറടക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. നാല് മാസം മുമ്പാണ് നാട്ടില്‍നിന്നു സഊദിയിലേക്ക് പോയത്.