സഊദിയിലേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
4374

പാരിപ്പള്ളി: സഊദിലേക്ക് കടന്ന പോക്സോ കേസിലെ പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി. മലപ്പുറം പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2018 ജൂൺ ഒമ്പതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ബലാൽസംഗത്തിനിരയാക്കി. മാതാവാണ് കുട്ടിയെ ഇവിടെ എത്തിച്ചത്.

വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയായിരുന്നു.

ചാത്തന്നൂർ എ.സി.പി ഗോപകുമാറി‍െൻറ നിർദേശാനുസരണം പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറി‍െൻറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്കുമാർ, സുരേഷ്കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.