ലോകത്തിലെ അപൂർവമായ സ്വർണ കടുവകൾ സഊദിയിൽ

0
5544

ജിദ്ദ: ലോകത്തിലെ ഏറ്റവും അപൂർവമായ 3 ഇനം സ്വർണ കടുവകൾ സഊദിയിലെത്തി. ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന
ജിദ്ദ ജംഗിളിലാണ് ഏവരെയും ആകർഷിക്കുന്ന അപൂർവ്വ സ്വർണ്ണ കടുവകൾ എത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനിതകമാറ്റം സംഭവിക്കുന്ന അപൂർവയിനം കടുവകളിൽ ഒന്നായാണ് ഇവയെ കണക്കാക്കപ്പെടുന്നത്. ലോകത്ത് ഇത്തരത്തിൽ 30 കടുവകൾ മാത്രമേയുള്ളൂ. അതിൽ നിന്നാണ് 3 എണ്ണം ഇപ്പോൾ ജിദ്ദ ജംഗിളിൽ എത്തിയത്.

കൂടാതെ, അപൂർവ്വങ്ങളിൽ അപൂർവമായ വെള്ളക്കടുവയും ജിദ്ദ ജംഗിളിലെ കൌതുകമാണ്. ഓരോ 10,000 കടുവ പ്രസവിക്കുമ്പോഴും മാത്രമാണ് ഒരു വെളുത്ത കടുവയുടെ ജനനമെന്നാണ് ഇത് അപൂർവയിനം കടുവകളിൽ പെടാൻ കാരണം.

ജിദ്ദ ജംഗിൾ സന്ദർശകർക്ക് നിരവധി പ്രവർത്തനങ്ങളും അനുഭവങ്ങളും വിനോദ ഗെയിമുകളും ഒരുക്കികിയിട്ടുണ്ട്. ആനകളുടെ പ്രദേശം, പബ്ലിക് പാർക്ക്, ഫാം ഏരിയ, ഓപ്പൺ ഗാർഡൻ, ലൈറ്റഡ് ഗാർഡൻ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളും ഇവിടെ കാണാം.