അതും ഒരു തൊഴിൽ, ഫോട്ടോ അരുത്, മാന്യത നല്‍കണം, ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി

0
4404

ന്യൂഡൽഹി: ലൈംഗികത്തൊഴിലിനെ ജോലിയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുത്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം മറ്റു പൗരന്മാരെപ്പോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം ലൈംഗികത്തൊഴിലാളികൾക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം ചിന്തകളുടെ ഭാരം അവർ വഹിക്കേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു. പ്രായപൂർത്തിയായതും, സ്വമേധാ ലൈംഗിക തൊഴിൽ ചെയ്യുന്നവർക്കുമാണ് ഈ നിയമം ബാധകമാവുക.

ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ഏതൊരാൾക്കും ലഭ്യമാകുന്നതുപോലെ മാനുഷിക പരിഗണനകളുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രധാന വിധിയില്‍ കോടതി പറഞ്ഞു.

പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി..