റിയാദ്: പതിനഞ്ചു ശതമാനമായി ഉയർത്തിയ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുന്നത് സഊദി അറേബ്യ പരിഗണിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.
കോവിഡ്-19 പാൻഡെമിക് ആഗോള തലത്തിൽ ബാധിച്ചതിനാൽ എണ്ണ വില മൂലമുണ്ടായ സാമ്പത്തിക സ്ഥിതി ഉയർത്താൻ വാറ്റ് നിരക്ക് മൂന്ന് മടങ്ങ് വർദ്ധിപ്പിച്ചിരുന്നു.
വാറ്റ് കുറയ്ക്കുന്ന കാര്യം ഞങ്ങൾ പരിഗണിക്കും എന്നാൽ ഇപ്പോൾ ഞങ്ങൾ കരുതൽ ശേഖരണത്തിന്റെ കുറവ് നികത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള സൗദി അറേബ്യയുടെ നയം കരുതൽ ധനം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഒരു നിശ്ചിത ശതമാനത്തിൽ താഴെയാകുന്നില്ലെന്ന് ഉറപ്പാക്കും. രാജ്യം അതിന്റെ സാമ്പത്തിക സുസ്ഥിരതാനയം രൂപപ്പെടുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഞങ്ങൾ കരുതൽ ധനത്തിൽ നിന്ന് 1 ട്രില്യൺ റിയാൽ ചെലവഴിച്ചു എന്നും ഞങ്ങൾ ഇപ്പോൾ അവ നികത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.